പൂവണത്തുംമൂട് ജങ്ഷനു സമീപം റോഡിൽ പടർന്ന ഓയിൽ ഫയർഫോഴ്സ് കഴുകിക്കളയുന്നു
Posted On
date_range Updated On
date_range ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ ഓയിൽ പടർന്ന് അപകടം; റോഡ് കഴുകി ഫയർഫോഴ്സ്
ആറ്റിങ്ങൽ: റോഡിൽ ഓയിൽ; വാഹനങ്ങൾ തെന്നിവീണു. നാട്ടുകാരുടെയും ഫയർഫോഴ്സിന്റെയും പൊലീസിന്റെയും സമയോചിത ഇടപെടൽ മൂലം വലിയ അപകടം ഒഴിവായി. ആറ്റിങ്ങൽ-വെഞ്ഞാറമൂട് റോഡിൽ പൂവണത്തുംമൂട് ജങ്ഷനു സമീപമാണ് സംഭവം.
തിങ്കളാഴ്ച രാവിലെ റോഡിൽ ഓയിൽ പരന്നൊഴുകിയ നിലയിലായിരുന്നു. റോഡിൽ പടർന്ന ഓയിലിൽ തെന്നി നിരവധി ഇരുചക്രവാഹനങ്ങൾ മറിഞ്ഞു. നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിച്ചു. തുടർന്ന്, ഫയർഫോഴ്സ് എത്തി റോഡ് വൃത്തിയാക്കി. ഇതിനാൽ കൂടുതൽ അപകടങ്ങൾ ഒഴിവായി.
വലിയ വാഹനങ്ങൾ ഓയിൽ ലീക്കായതിനെ തുടർന്ന് ഇവിടെ നിർത്തിയിടുകയും റോഡിലേക്ക് ഓയിൽ ഒഴുകിയിറങ്ങുകയും ചെയ്തിട്ടുണ്ടാകുമെന്നാണ് നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.