അഞ്ച് മാസമായി ശമ്പളമില്ലാതെ ഫിഷറീസ് ലൈഫ് ഗാർഡുമാർ

ആ​റ്റി​ങ്ങ​ൽ: അ​പ​ക​ട മു​ന​മ്പി​ൽ ജീ​വ​ൻ പ​ണ​യം വെ​ക്കു​ന്ന​വ​ർ​ക്ക് കൂ​ലി​യി​ല്ല; അ​ഞ്ച് മാ​സ​മാ​യി ശ​മ്പ​ള​മി​ല്ലാ​തെ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ. മു​ത​ല​പ്പൊ​ഴി​യി​ലെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് ക​ഴി​ഞ്ഞ അ​ഞ്ച് മാ​സ​മാ​യി ശ​മ്പ​ളം ല​ഭി​ക്കു​ന്നി​ല്ല.

വി​ഴി​ഞ്ഞം ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന് കീ​ഴി​ൽ മു​ത​ല​പ്പൊ​ഴി​യി​ൽ ഉ​ൾ​പ്പെ​ടെ 45ഓ​ളം ലൈ​ഫ് ഗാ​ർ​ഡു​ക​ളാ​ണു​ള്ള​ത്. അ​തീ​വ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള ഹാ​ർ​ബ​ർ മേ​ഖ​ല​ക​ളി​ലാ​ണ് ഇ​വ​രെ ജോ​ലി​ക്ക് നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടു​ക​ൾ ക​ട​ലി​ലേ​ക്ക് പോ​കു​മ്പോ​ഴും തി​രി​കെ വ​രു​മ്പോ​ഴും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​ണ് ഇ​വ​രു​ടെ ജോ​ലി. മു​ത​ല​പ്പൊ​ഴി ഹാ​ർ​ബ​റി​ൽ എ​ല്ലാ ദി​വ​സ​വും ഇ​വ​ർ​ക്ക് ഇ​ട​പെ​ടേ​ണ്ട അ​വ​സ്ഥ​യാ​ണ്. ജീ​വ​ൻ പ​ണ​യം വെ​ച്ച് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങു​ന്ന ഇ​വ​ർ​ക്ക് കൂ​ലി​യി​ല്ല. ഓ​രോ മാ​സം പി​ന്നി​ടു​മ്പോ​ഴും കു​ട​ശി​ക വ​ർ​ധി​ച്ചു​വ​രി​ക​യാ​ണ്.

മു​ത​ല​പ്പൊ​ഴി​യി​ൽ വി​ഴി​ഞ്ഞം, പൂ​ന്തു​റ, അ​ഞ്ചു​തെ​ങ്ങ്, ചി​റ​യി​ൻ​കീ​ഴ് മേ​ഖ​ല​ക​ളി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രാ​ണ് ഇ​വ​ർ. മാ​സ​ത്തി​ൽ 27 ഷി​ഫ്റ്റു​ക​ളി​ൽ ഇ​വ​ർ ജോ​ലി ചെ​യ്യു​ന്നു. മാ​സം 21000 രൂ​പ​യാ​ണ് ശ​മ്പ​ളം. ഇ​ത് കൃ​ത്യ​സ​മ​യ​ത്ത് ല​ഭി​ക്കാ​ത്ത​ത് തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്നു. അ​പ​ക​ട​ക​ര​മാ​യ ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​ട്ടും ഇ​വ​ർ​ക്ക് മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ​യോ സ​ർ​ക്കാ​ർ ഒ​രു​ക്കി​യി​ട്ടി​ല്ല.

ശ​മ്പ​ള കു​ടി​ശി​ക സം​ബ​ന്ധി​ച്ച് ഫി​ഷ​റീ​സ് മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഉ​ട​ൻ പ​രി​ഹ​രി​ക്കാം എ​ന്ന ഉ​റ​പ്പ് ല​ഭി​ച്ചി​ട്ട് ഒ​ന്ന​ര മാ​സം പി​ന്നി​ട്ടു. പ​ക്ഷേ ശ​മ്പ​ളം മാ​ത്രം കി​ട്ടു​ന്നി​ല്ല. പു​തി​യ സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ണ് ശ​മ്പ​ളം വൈ​കാ​ൻ കാ​ര​ണ​മെ​ന്നും പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്നു​മാ​ണ് ഫി​ഷ​റീ​സ് സ്റ്റേ​ഷ​ൻ അ​ധി​കൃ​ത​ർ ഒ​രു​മാ​സം മു​മ്പ് പ​റ​ഞ്ഞ​ത്. ഇ​പ്പോ​ൾ മ​റ്റ് ന്യാ​യീ​ക​ര​ണ​ങ്ങ​ൾ ഒ​ന്നും പ​റ​യാ​ൻ ക​ഴി​യു​ന്നി​ല്ല. എ​ത്ര​യും വേ​ഗം ന​ൽ​കാം എ​ന്ന മ​റു​പ​ടി മാ​ത്രം.

ഇ​തു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ, ടൂ​റി​സം വ​കു​പ്പി​ലെ ലൈ​ഫ് ഗാ​ർ​ഡു​ക​ൾ രാ​വി​ലെ 7 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 7 മ​ണി​വ​രെ ഡ്യൂ​ട്ടി ചെ​യ്ത​തി​ന് ഏ​ക​ദേ​ശം 28000 പ്ര​തി​മാ​സം വേ​ത​നം ല​ഭി​ക്കു​ന്നു. കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​ർ 15 ദി​വ​സം ഫു​ൾ ഡ്യൂ​ട്ടി ചെ​യ്യു​മ്പോ​ൾ ഏ​ക​ദേ​ശം 30000 ശ​മ്പ​ളം ല​ഭി​ക്കു​ന്നു. എ​ന്നാ​ൽ മ​നു​ഷ്യ​ജീ​വ​ൻ സം​ര​ക്ഷി​ക്കു​ന്ന അ​തീ​വ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ജോ​ലി നി​ർ​വ​ഹി​ക്കു​ന്ന ഫി​ഷ​റീ​സ് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ​ക്ക് സ​മാ​ന വി​ഭാ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ കു​റ​ഞ്ഞ വേ​ത​ന​മാ​ണ് ല​ഭി​ക്കു​ന്ന​ത്. അ​തു​പോ​ലും 5 മാ​സം കു​ടി​ശി​ക​യാ​ണ്.

Tags:    
News Summary - Fisheries lifeguards without salary for five months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.