29 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ; വ​ധ​ശ്ര​മ കേ​സ് പ്ര​തി അ​റ​സ്റ്റി​ൽ

ആ​റ്റി​ങ്ങ​ൽ: 29 വ​ർ​ഷ​മാ​യി ഒ​ളി​വി​ൽ ക​ഴി​ഞ്ഞ വ​ധ​ശ്ര​മ കേ​സി​ലെ പ്ര​തി ആ​റ്റി​ങ്ങ​ൽ പൊ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. ക​ര​വാ​രം തോ​ട്ട​ക്കാ​ട് കാ​ട്ടി​ൽ പു​ത്ത​ൻ വീ​ട്ടി​ൽ ജ​ലാ​ലു​ദ്ദീ​നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. ന​ഗ​രൂ​ർ ദ​ർ​ശ​ന വ​ട്ടം ഗ​ണ​പ​തി​യാം​കോ​ണം പെ​രു​മാ​മ​ല പു​ത്ത​ൻ​വീ​ട്ടി​ൽ മൈ​തീ​ൻ കു​ഞ്ഞി​ന്റെ മ​ക​ൻ സൈ​നു​ലാ​ബ്ദീ​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ്. 1995 ന​വം​ബ​ർ 28ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. ഗ​ൾ​ഫി​ൽ പോ​കു​ന്ന​തി​നാ​യി ന​ൽ​കി​യ പ​ണം തി​രി​കെ ചോ​ദി​ച്ച​തി​നു​ള്ള വി​രോ​ധ​ത്തി​ൽ ജ​ലാ​ലു​ദ്ദീ​നും സ​ഹോ​ദ​ര​ന്മാ​രും ചേ​ർ​ന്ന് ഗു​രു​ത​ര​മാ​യി വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ന്റെ വി​ചാ​ര​ണ​ക്ക് ഹാ​ജ​രാ​കാ​തെ ഒ​ളി​വി​ൽ ക​ഴി​ഞ്ഞു വ​രി​ക​യാ​യി​രു​ന്നു.

പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളെ പി​ടി​ക്കാ​ൻ ആ​റ്റി​ങ്ങ​ൽ ഡി.​വൈ.​എ​സ്.​പി അ​ജി ച​ന്ദ്ര​ൻ നാ​യ​ർ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​ജേ​ഷ് വി.​കെ, പൊ​ലീ​സു​കാ​രാ​യ മ​നോ​ജ്, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി

Tags:    
News Summary - Missing for 29 years Arrested in murder case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.