Posted On
date_range Updated On
date_range വാഹനാപകടം; ടാങ്കർ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസ്
ആറ്റിങ്ങൽ: ടാങ്കർ ലോറിയും വാനും കൂട്ടിയിടിച്ച് പ്രീ സ്‌കൂൾ ഉടമ മരിച്ച സംഭവത്തിൽ ടാങ്കർ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് ആറ്റിങ്ങൽ പൊലിസ് കേസെടുത്തു. കഴിഞ്ഞദിവസം വൈകീട്ടാണ് ആറ്റിങ്ങലിലെ പ്രീ സ്‌കൂൾ ഉടമ മുദാക്കൽ സ്വദേശിയായ ദീപു (45) പൂവമ്പാറ പാലത്തിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ മരിച്ചത്.
അപകടത്തിന് കാരണം ടാങ്കർ ലോറിയുടെ അമിത വേഗതയാണെന്നാണ് ദൃക്സാക്ഷികൾ പറഞ്ഞത്. ലോറി ഡ്രൈവർ വെമ്പായം ഈരാണിക്കര സ്വദേശി ശ്രീകാന്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വൈദ്യ പരിശോധനയിൽ ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതേത്തുടർന്നാണ് പൊലിസ് നരഹത്യക്ക് കേസ് എടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.