Posted On
date_range Updated On
date_range മോഷണക്കേസിൽ അറസ്റ്റിൽ
തിരുവനന്തപുരം: സ്ത്രീകളുടെ മാലയും ബാഗും പിടിച്ചുപറിക്കാൻ ശ്രമിച്ച കേസുകളിൽ ഒരാൾ പിടിയിലായി. നേമം പൊലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന പകല്ലൂർ റോഡിലും സ്റ്റുഡിയോ റോഡിലും സ്കൂട്ടറിലെത്തി പിടിച്ചുപറി ശ്രമം നടത്തിയ പകലൂർ എൻ.എസ്.എസ് കരയോഗം റോഡിൽ താമസം അച്ചു എന്ന വിശാഖ്(18) നെയാണ് നേമം പൊലീസ് അറസ്റ്റ് ചെയ്തത്.
സ്റ്റുഡിയോ റോഡിലുള്ള ബേക്കറി കടയിൽ കയറി മാല പിടിച്ചുപറിക്കാൻ ശ്രമിച്ചതും പകലൂർ റോഡിൽ വെച്ച് വഴി യാത്രക്കാരിയുടെ ബാഗ് തട്ടിപ്പറിച്ചതും ഇയാളാന്നെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മേലാറന്നൂർ ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.