Posted On
date_range Updated On
date_range യുവതിയോട് മോശമായി പെരുമാറിയ ചെന്നൈ സ്വദേശി അറസ്റ്റിൽ
തിരുവനന്തപുരം: വഴിയാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ തമിഴ്നാട് സ്വദേശിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ചെന്നൈ സ്വദേശിയായ മൈക്കിളിനെ (42) പൊലീസ് അറസ്റ്റ് ചെയ്തു. തമ്പാനൂർ ശ്രീകുമാർ തിയറ്ററിന് സമീപം ബുധനാഴ്ച ഉച്ചക്കാണ് സംഭവം.
വഴിയാത്രക്കാരിയായ യുവതിയുടെ ദേഹത്ത് ഇയാൾ സ്പർശിച്ചു. യുവതി ബഹളം െവച്ചതോടെ നാട്ടുകാർ മൈക്കിളിനെ പിടികൂടി. ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. യുവതി പരാതി നൽകിയിട്ടില്ല. സ്വമേധയാ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.