180 കുപ്പി മദ്യം പിടികൂടി; ഒരാൾ അറസ്റ്റിൽ

നെടുമങ്ങാട്: നെടുമങ്ങാട് എക്സൈസ് റേഞ്ച് ഡ്രൈഡേ സ്​പെഷൽ ഡ്രൈവിന്‍റെ ഭാഗമായി വട്ടപ്പാറ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ശിവരാത്രിയോടനുബന്ധിച്ച് അനധികൃത വിൽപനക്കായി വീട്ടിലെ രഹസ്യഅറയിലും ഓട്ടോറിക്ഷയിലും സൂക്ഷിച്ച 180 കുപ്പി മദ്യം പിടികൂടി. വട്ടപ്പാറ സ്വദേശി സനിൽ ദാസിനെ അറസ്റ്റ് ചെയ്തു. പ്രിവന്‍റീവ് ഓഫിസർമാരായ ബിജുകുമാർ, പ്രേമനാഥൻ, ബിജു, സിവിൽ എക്സൈസ് ഓഫിസർ മാരായ കിരൺ, രാജേഷ്, ഗീതാകുമാരി, ഡ്രൈവർ റീജുകുമാർ എന്നിവരടങ്ങിയ സംഘമാണ്​ പ്രതിയെ പിടികൂടിയത്​. കാപ്​ഷൻ പിടികൂടിയ മദ്യവും അറസ്റ്റിലായ സനിൽദാസുമായി എക്‌സൈസ് സംഘം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.