12 കിലോ അംബർ ഗ്രീസുമായി അഞ്ചുപേർ പിടിയിൽ

നാഗർകോവിൽ: കുളച്ചൽ ഗാന്ധി ജങ്ഷനിൽ പൊലീസ് നടത്തിയ വാഹനപരിശോധനക്കിടയിൽ 12 കിലോ ഭാരമുള്ള അംബർഗ്രീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ഉദയ മാർത്താണ്ഡം സ്വദേശി ബിബിൻ (32), മണ്ടയ്ക്കാട് അരവിന്ദ് (26), കുളച്ചൽ ഡാനിയൽ(21), മത്തിയോട് സ്വദേശി ജെനിത്(31), പുതൂർ സ്വദേശി അജിത്(21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്​. സംഭവത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടന്നുവരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.