111

'ഉദ്യോഗാർഥിയുടെ ആത്മഹത്യ: ഒന്നാംപ്രതി സർക്കാർ' തിരുവനന്തപുരം: പി.എസ്​.സി റാങ്ക് ലിസ്​റ്റ്​ റദ്ദാക്കിയതിൽ മനംനൊന്ത് കാരക്കോണത്ത് ഉദ്യോഗാർഥി അനു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒന്നാംപ്രതി സർക്കാറും രണ്ടാംപ്രതി പി.എസ്​.സിയുമാണെന്ന് യുനൈറ്റഡ് ആക്​ഷൻ ഫോറം ടു പ്രൊട്ടക്ട് കൊളീജിയറ്റ് എജുക്കേഷൻ അഭിപ്രായപ്പെട്ടു. പിൻവാതിൽ നിയമനത്തിലൂടെയും കൺസൾട്ടൻസി നിയമനത്തിലൂടെയും അനർഹരായവരെ നിയമിക്കുകയും അർഹരായവരെ തഴയുകയും ചെയ്ത സർക്കാർ നയത്തി​ൻെറ ഫലമായാണ് ജീവനൊടുക്കേണ്ട ഗതികേടിലേക്ക് ഉദ്യോഗാർഥികൾ എത്തുന്നത്. വസ്തുതകൾ പുറത്തുകൊണ്ടുവന്നവരെ അപമാനിക്കുകയും പ്രതികാര നടപടികൾ സ്വീകരിക്കുകയുമാണ് സർക്കാറും പി.എസ്​.സിയും ചെയ്തത്. കൊളീജിയറ്റ് അധ്യാപനരംഗത്ത് നിയമനനിരോധനം നടപ്പാക്കുന്ന ഉത്തരവുകൾക്കെതിരെ യുനൈറ്റഡ് ആക്​ഷൻ ഫോറം മുഖ്യമന്ത്രിക്കുൾ​െപ്പടെ നിവേദനങ്ങൾ നൽകിയിട്ടും നിഷേധാത്മക നിലപാടാണ് സർക്കാർ കൈക്കൊണ്ടതെന്നും പ്രസ്​താവനയിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.