അനധികൃത വാഹന പാര്‍ക്കിങ്​ ചോദ്യംചെയ്​തയാളെ മർദിച്ചെന്ന്​

വെള്ളറട: മണത്തോട്ടം നെല്ലിക്കുഴി റോഡിലെ അനധികൃത പാര്‍ക്കിങ്​ ചോദ്യംചെയ്​തയാൾക്ക്​ മർദനമെന്ന്​ ആക്ഷേപം. മണത്തോട്ടം ആറടിക്കരവീട്ടില്‍ ലാലുവിനാണ്​ (35) മർദനമേറ്റത്​.
കഴിഞ്ഞദിവസം ഓട്ടം കഴിഞ്ഞ്​ വീട്ടില്‍ പാര്‍ക്ക് ചെയ്യാൻ കൊണ്ടുവന്ന ലാലുവി​ൻെറ ലോറിക്ക് കടന്നുപോകാന്‍ സാധിക്കാത്ത വിധത്തില്‍ റോഡി​ൻെറ ഇരു വശങ്ങളിലും അനധികൃതമായി പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റാൻ ആവശ്യപ്പെട്ടു. ഉടമ തയാറാകാത്തതിനെ തുടര്‍ന്ന് പഞ്ചായത്തംഗത്തോട്​ പരാതിപ്പെട്ടതിൽ പ്രകോപിതനായ വ്യാപാരി ജയകുമാറും മകന്‍ ജയ്ജിതും ചേര്‍ന്ന് ലാലുവിനെ വാഹനത്തില്‍നിന്ന്​ വലിച്ചിറക്കി മര്‍ദിക്കുകയായിരുന്നത്രെ.
ലാലുവിനെ നാട്ടുകാര്‍ ഇടപെട്ട് രക്ഷിച്ച്​ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ഇപ്പോള്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. കാപ്​ഷൻ: മർദനത്തിൽ പരിക്കേറ്റ് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ലാലു
Tags:    
News Summary - attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.