നഗരസഭ ഫയൽ അദാലത്​: 87 അപേക്ഷകൾ തീർപ്പാക്കി

തിരുവനന്തപുരം: നഗരസഭയിൽ നടന്ന ഫയൽ അദാലത്തിൽ 87 ഫയലുകൾ തീർപ്പാക്കി. രാവിലെ 10 മുതൽ മേയർ ആര്യ രാജേന്ദ്രന്‍റെ അധ്യക്ഷതയിൽ ആരംഭിച്ച അദാലത്തിൽ നഗരസഭയിലെ വിവിധ വിഭാഗങ്ങളിലെ ഫയലുകളാണ് തീർപ്പാക്കിയത്. അദാലത്തിൽ എൻജിനീയറിങ് -52, റവന്യൂ -20, പെൻഷൻ -11, ഹെൽത്ത് -2, യു.പി.എ 2 എന്നീ ക്രമത്തിലാണ് ഫയലുകൾ തീർപ്പാക്കിയത്. എൻജിനീയറിങ് വിഭാഗത്തിൽ 37 കെട്ടിടങ്ങൾക്ക് ഒക്യുപെൻസി നൽകുന്നതിനും പെർമിറ്റ് -2, സർക്കാർ പരിഗണനക്ക്​ -2, വിവിധ വകുപ്പുകളിലേക്ക്​ അയക്കുന്നതിലേക്കായി -3, സ്ഥലപരിശോധന -2, ഹിയറിങ്​ -2, മറ്റ് നടപടികൾ -4.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.