തിരുവനന്തപുരം: വിജ്ഞാന സമ്പദ്വ്യവസ്ഥ ലക്ഷ്യമാക്കിയുള്ള പ്രായോഗിക എൻജിനീയറിങ് ഗവേഷണം പ്രോത്സാഹിപ്പിക്കാൻ പുതിയ സംരംഭങ്ങളുമായി എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല. സർവകലാശാലയുടെ കീഴിലുള്ള 150ഓളം കോളജുകളിൽ 4.79 കോടി രൂപ ചെലവിൽ ആധുനിക ഗവേഷണ സംവിധാനം ഒരുക്കാൻ സിൻഡിക്കേറ്റ് തീരുമാനിച്ചു. ലോക നിലവാരത്തിലുള്ള ശാസ്ത്ര ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുന്ന എൽസെവിയറിന്‍റെ സാങ്കേതിക സേവനങ്ങൾ അഫിലിയേറ്റഡ് കോളജുകൾക്ക് സൗജന്യമായി നൽകും. ഇതുവഴി മുന്നൂറോളം അന്താരാഷ്ട്ര ഗവേഷണ ജേണലുകൾ എല്ലാ കോളജുകളിലെയും വിദ്യാർഥികൾക്ക് സൗജന്യമായി ഉപയോഗിക്കാൻ കഴിയും. എൽസെവിയർ വഴി ലഭിക്കുന്ന ജേണലുകളും പ്രബന്ധങ്ങളും ഡിജിറ്റലായി കോളജുകൾക്ക് വിതരണം ചെയ്യാൻ നിംബസ് എം-ലൈബ്രറി എന്ന സോഫ്റ്റ്വെയർ സംവിധാനവും വാങ്ങും. ഈ സൗകര്യം ഉപയോഗിച്ച് വിദ്യാർഥികൾക്ക് അന്താരാഷ്ട്ര പ്രബന്ധങ്ങൾ മൊബൈലിലൂടെ ഡൗൺലോഡ് ചെയ്ത് വായിക്കാനാകും. ഗവേഷണ വിഷയങ്ങളുടെ കോപ്പിയടി തടയാൻ 'ടേണിറ്റിൻ' എന്ന ആന്‍റി പ്ലേജിയറിസം സോഫ്റ്റ്വെയർ വാങ്ങും. എല്ലാ കോളജുകൾക്കും ഈ സോഫ്റ്റ്വെയർ ഉപയോഗിക്കാൻ അനുമതി നൽകും. ഗവേഷണ ഫലങ്ങൾ പേറ്റന്‍റ് ചെയ്യാനായി പേറ്റന്‍റ് ഡാറ്റാബേസ് നടപ്പാക്കും. പേറ്റന്‍റ് ഗവേഷണ രംഗത്തെ മികച്ച സംവിധാനമായ ഡെർവെന്‍റ് ഇന്നൊവേഷനുമായി ചേർന്നാണ് ഈ ഡാറ്റാബേസ് ഒരുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.