ഹജ്ജ്​ ക്യാമ്പ്​ പ്രവർത്തനത്തിന്​ 42 സർക്കാർ ജീവനക്കാരെ നിയമിച്ച്​ ഉത്തരവ്​

തിരുവനന്തപുരം: ഹജ്ജ്​​ തീർഥാടകർക്കായി നെടുമ്പാശേരിയിൽ ആരംഭിക്കുന്ന ഹജ്ജ്​ ക്യാമ്പിന്‍റെ പ്രവർത്തനങ്ങൾക്കായി 42 സർക്കാർ ജീവനക്കാരെ വർക്ക്​ അറേഞ്ച്​മെന്‍റിൽ നിയമിച്ച്​ സർക്കാർ ഉത്തരവ്​. നിയമിക്കപ്പെട്ടവർ ജൂൺ ഒന്നിന്​ നെടുമ്പാശേരി സിയാൽ അക്കാദമിയിൽ പ്രവർത്തിക്കുന്ന ഹജ്ജ്​ ക്യാമ്പിൽ ജോയിൻ ചെയ്യണം. തൃശൂർ കേരള പൊലീസ്​ അക്കാദമി അസിസ്റ്റന്‍റ്​ ഡയറക്ടറും പൊലീസ്​ സൂപ്രണ്ടുമായ എസ്​. നജീബിനെ ഹജ്ജ്​ സെൽ ഓഫിസറായും നിയമിച്ചിട്ടുണ്ട്​. ഹജ്ജ്​ കമ്മിറ്റി എക്സിക്യൂട്ടിവ്​ ഓഫിസർ കൂടിയായ മലപ്പുറം കലക്ടർ ഹജ്ജ്​ സെൽ പ്രവർത്തനത്തി​ന്​ ആവശ്യമായ ക്രമീകരണങ്ങളൊരുക്കണം. തീർഥാടകരുടെ ജിദ്ദയിലേക്കുള്ള പുറപ്പെടൽ പൂർത്തിയായാൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ മാതൃവകുപ്പുകളിൽ തിരികെ ജോലിക്ക്​ ഹാജരാകണം. ജൂൺ നാലിനാണ്​ നെടുമ്പാശേരിയിൽ നിന്നുള്ള ഹജ്ജ്​ വിമാന സർവിസുകൾ തുടങ്ങുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.