ഷിഹാബിന് ജീവിതം തിരിച്ചുപിടിക്കാൻ വേണം 40 ലക്ഷം

ഓച്ചിറ: ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെ ജീവിതം നിലനിർത്തുന്ന ഓച്ചിറ മേമന എസ്.എസ്. മൻസിലിൽ ഷിഹാബ് (43) ചികിത്സ സഹായം തേടുന്നു. കുട്ടിക്കാലത്ത് പിതാവ് മരിച്ചു. മാതാവിന്‍റെ തണലിൽ ജീവിച്ച യുവാവ് മാതാവിനെ ചികിത്സിക്കാൻ ഏറെ ബുദ്ധിമുട്ടി. 10 വർഷത്തോളം ഓക്സിജൻ സിലിണ്ടറിൽ കഴിയേണ്ടി വന്ന മാതാവ്​ ആറുമാസം മുമ്പ് മരിച്ചു. വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയെങ്കിലും എല്ലാം ഉള്ളിലൊതുക്കി മാതാവിനെ ചികിത്സിക്കാൻ ശ്രദ്ധ കാണിച്ച യുവാവ് ഇന്ന് ഏറെ അവശതയിലാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും ഉടൻ ഇരു വൃക്കകളും മാറ്റിവെക്കണമെന്ന നിർദേശമാണ് ഡോക്ടർമാർ നൽകിയത്. 40 ലക്ഷത്തോളം ചെലവ് വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഭാര്യയും 13 വയസ്സുള്ള മകളും ഏഴു വയസ്സുള്ള മകനുമാണ് ഷിഹാബിനുള്ളത്. കിടപ്പാടം മാതാവിന്‍റെ ചികിത്സക്കായി ബാങ്കിൽ പണയത്തിലാണ്. ഓച്ചിറ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് അയ്യാണിക്കൽ മജീദ്, കാരുണ്യ പ്രവർത്തകനായ മെഹർ ഖാൻ ചേന്ദല്ലൂർ, ഹബീബുല്ല, ബി. സെവന്തി കുമാരി എന്നിവരുടെ നേതൃത്വത്തിൽ ചികിത്സാനിധി രൂപവത്​കരിച്ച് ധനം സമാഹരിക്കാൻ ഊർജിത ശ്രമം നടത്തിവരുകയാണ്. ഓച്ചിറ ഫെഡറൽ ബാങ്കിൽ അക്കൗണ്ട്​ തുറന്നു. നമ്പർ: 17320200002452. ഐ.എഫ്.എസ് കോഡ് FDRL0001732. ഫോൺ: 9895346865, 9447907017.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.