തീരദേശമേഖലയിലെ മൂന്ന് സർക്കാർ സ്‌കൂളുകൾക്ക്​ 3.72 കോടിയുടെ പദ്ധതി

തിരുവനന്തപുരം: ജില്ലയിൽ തീരമേഖലയിലെ മൂന്ന് സർക്കാർ സ്‌കൂളുകളെ മികവി​ൻെറ കേന്ദ്രങ്ങളാക്കാൻ 3.72 കോടിയുടെ പദ്ധതി ഉദ്ഘാടനം വ്യാഴാഴ്​ച മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും. വൈകീട്ട് മൂന്നുമണിക്ക് ഓൺലൈനായാണ്​ ഉദ്ഘാടനം. കിഫ്ബി ധനസഹായത്തോടെയാണ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, പ്രഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും വർക്കല ഗവ. ലോവർ പ്രൈമറി സ്‌കൂൾ(1.73 കോടി), പെരുമാതുറ ഗവ. ലോവർ പ്രൈമറി സ്‌കൂൾ(73.14 ലക്ഷം), ബീമാപള്ളി ഗവ. അപ്പർ പ്രൈമറി സ്‌കൂൾ(1.25 കോടി) എന്നിവയാണ് പദ്ധതിയുടെ ഭാഗമായുള്ള ജില്ലയിലെ സ്‌കൂളുകൾ. ഓരോ വിദ്യാലയത്തിലും വിദ്യാർഥികളുടെ ആനുപാതികാടിസ്ഥാനത്തിൽ ക്ലാസ് മുറികൾ, ലൈബ്രറി സംവിധാനം, ലാബുകൾ, സ്​റ്റാഫ് മുറികൾ, ശുചിമുറികൾ എന്നിവ ഒരുക്കും. സംസ്ഥാന തീരദേശ വികസന കോർപറേഷൻ മുഖേനയാണ് നിർമാണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.