മാസ്ക് ധരിക്കാത്ത 340 പേർക്കെതിരെ നടപടി

കൊല്ലം: മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 340 പേർക്കെതിരെ സിറ്റി പൊലീസ് നടപടി സ്വീകരിച്ചു. കോവിഡ് മാർഗനിർദേശങ്ങൾ ലംഘിച്ചതിന് 257 പേർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസസ്​ ഓർഡിനൻസ്​ പ്രകാരം പിഴ ഉൾപ്പെടെ ഈടാക്കി. 30 വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. കൊല്ലം ഈസ്​റ്റ്​, പള്ളിത്തോട്ടം, കണ്ണനല്ലൂർ, കരുനാഗപ്പള്ളി, ഓച്ചിറ, ചവറ പൊലീസ്​ സ്​റ്റേഷൻ പരിധികളിൽ സാമൂഹിക അകലം പാലിക്കാതെയും ശുചീകരണ സംവിധാനങ്ങൾ ഒരുക്കാതെയും വ്യാപാരസ്​ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിച്ചതിന് 28 സ്​ഥാപന ഉടമകൾക്കെതിരെ നടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.