മകളെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛന്‍ പിടിയിൽ

വെള്ളറട: 17കാരിയെ ശാരീരികമായി ഉപദ്രവിച്ച രണ്ടാനച്ഛൻ പൊലീസ് പിടിയിൽ. മലയിന്‍കീഴ് പൊറ്റയില്‍ പുത്തന്‍വീട്ടില്‍ പ്രമോദ് (48) ആണ് പിടിയിലായത്. പ്രമോദ് രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയുടെ ഒപ്പം താമസിക്കവെ രണ്ടാം ഭാര്യയുടെ മകളായ 17കാരിയെ ശാരീരികമായി വര്‍ഷങ്ങളായി ശല്യം ചെയ്യുകയായിരുന്നു.

കഴിഞ്ഞ ദിവസം പ്രമോദും രണ്ടാം ഭാര്യയും വഴക്കിട്ടു. പൊലീസ് വിവരം അന്വേഷിക്കുന്നതിനിടെയാണ് രണ്ടാം ഭാര്യയുടെ മകള്‍ പൊലീസിനോട് രണ്ടാനച്ഛന്റെ പീഡനം അറിയിച്ചത്. ഇതോടെയാണ് രണ്ടാനച്ഛനെ പോലീസ് പിടികൂടിയത്.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രസാദ്, എസ്.ഐ അന്‍വര്‍, സിവില്‍ പൊലീസുകാരായ ക്രിസ്റ്റഫര്‍, പ്രണവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പോക്‌സോ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Stepfather arrested for physically abusing daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.