പള്ളിച്ചല്‍ ദേശീയപാതയോരത്തെ നടപ്പാതക്കരികിലെ കാടും പടര്‍പ്പും
ബാലരാമപുരം: ഇവിടത്തെ കാഴ്ചകാണുന്നവര് ആദ്യം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്; ഇത് കാടോ അതോ നടപ്പാതയോ? കരമന-കളിയിക്കാവിള ദേശീയപാതയില്‍ പള്ളിച്ചലിലെ നടപ്പാത കാടും പടര്‍പ്പും കയറി നടക്കാനാവത്ത നിലയിലായി.
നടപ്പാതയിലൂടെ നടക്കാന്‍ കഴിയാതെ കുട്ടികള്‍ ഉള്‍പ്പടെ റോഡിലേക്ക് ഇറങ്ങി നടക്കേണ്ട സ്ഥിതിയാണ്. നടപാതയില്‍ മലിന്യം നിക്ഷേപിച്ചിരിക്കുന്നതു കാരണം പ്രദേശത്ത് ദുര്‍ഗന്ധവും അസഹനിയമാണ്.
മറ്റ് പ്രദേശങ്ങളില്‍ നിന്നുപോലും ഇവിടെ മാലിന്യം രാത്രികാലങ്ങളില്‍ നിക്ഷേപിച്ച് കടന്നു കളയുന്നവരും നിരവധിയാണ്. നടപ്പാതയില്‍ പൂര്‍ണമായും കാടുകയറി ഒരാള്പ്പൊക്കത്തിലെറെ പുല്ലും മറ്റ് ചെടികളും നിറഞ്ഞു നില്ക്കുന്നു. പലപ്പോഴും ഇഴജന്തുക്കളുടെ ആവാസ കേന്ദ്രമായി ഈ പ്രദേശം മാറുന്നു. അധികൃതരുടെ അനാസ്ഥയാണ് ഈ ദുരവസ്ഥക്ക് പിന്നിലെന്നാണ് കാല്‍നട യാത്രക്കാര്‍ പറയുന്നത്. പ്രഭാത സവാരിക്കെത്തുന്ന യാത്രക്കാര്‍ പലപ്പോഴും പ്രദേശത്ത് റോഡിലേക്കിറങ്ങി നടക്കുന്നത് അപകടത്തിനിടയാക്കുന്ന തരത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.