എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ വള്ളം കരക്കെത്തിച്ചു; 30 മത്സ്യത്തൊഴിലാളികൾ രക്ഷപ്പെട്ടു

കോവളം: എൻജിൻ തകരാറായി കടലിൽ കുടുങ്ങിയ വള്ളവും 30 മത്സ്യത്തൊഴിലാളികളെയും മറൈൻ എൻഫോഴ്സ്മെന്റ് രക്ഷപ്പെടുത്തി കരക്കെത്തിച്ചു. മത്സ്യബന്ധനത്തിനിറങ്ങിയ പെരുമാതുറ സ്വദേശിയുടെ തൗഫിക്ക് എന്ന വള്ളമാണ് വെട്ടുകാട് ഭാഗത്ത് കടലിൽ എൻജിൻ തകരാറിലായി കുടുങ്ങിയത്. ശക്തമായ കടലടിയിൽ ഒഴുകിനടക്കുന്ന നിലയിലായിരുന്നു വള്ളം. പെരുമാതുറ സ്വദേശികളായ 30 മത്സ്യത്തൊഴിലാളികളാണ് വള്ളത്തിലുണ്ടായിരുന്നത്. വിവരമറിഞ്ഞ് വിഴിഞ്ഞം മറൈൻ എൻഫോഴ്സ്മെന്റ് യൂനിറ്റിലെ സി.പി.ഒ വിനോദ്, ലൈഫ് ഗാർഡുമാരായ ശശി, കൃഷ്ണൻ എന്നിവർ മറൈൻ ആംബുലൻസിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വള്ളം കെട്ടിവലിച്ച് വിഴിഞ്ഞം ഹാർബറിലെത്തിക്കുകയായിരുന്നു. ചിത്രം: vallam vzm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.