തിരുവനന്തപുരം: കേരള വനിതാ കമീഷൻ ജവഹർ ബാലഭവൻ ഹാളിൽ സംഘടിപ്പച്ച മെഗാ അദാലത്തിൽ 29 പരാതികളിൽ തീർപ്പായി. രണ്ട് പരാതികളിൽ പൊലീസ് റിപ്പോർട്ട് തേടും. രണ്ട് പരാതികളിൽ ഇരുകക്ഷികളെയും കൗൺസലിങ്ങിന് വിധേയരാക്കാൻ തീരുമാനിച്ചു. എതിർകക്ഷി ഹാജരാകാത്തതുൾപ്പെടെയുള്ള കാരണങ്ങളാൽ 57 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. ജില്ലയിലെ 90 പരാതികളാണ് പരിഗണനക്കെടുത്തത്. വനിതാ കമീഷൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ, അംഗങ്ങളായ ഇ.എം.രാധ, ഡോ. ഷാഹിദ കമാൽ, ഡയറക്ടർ വി.യു. കുര്യാക്കോസ്, സി.ഐ സുരേഷ്കുമാർ എന്നിവർ പരാതികൾ കേട്ടു. നിയമപരമായി വിവാഹിതരാകാതെ ഒമ്പത് വർഷത്തെ ദാമ്പത്യത്തിനിടയിലുണ്ടായ നാല് കുഞ്ഞുങ്ങൾക്ക് ഉൾപ്പെടെ ചെലവിനുനൽകാത്ത യുവാവിനെതിരെ കമീഷൻ നടപടി സ്വീകരിച്ചു. ഇയാൾ പ്രതിമാസം അയ്യായിരം രൂപ വീതം ചെലവിന് നൽകണമെന്ന് കമീഷൻ നിർദേശിച്ചു. ഇതിനുപുറമേ ഇയാളുടെ പിതാവിൻെറ വസ്തുവിൽ ഇയാൾക്കുള്ള വിഹിതം കുട്ടികളുടെ പേരിൽക്കൂടി വിൽപ്പത്രമാക്കണമെന്നും കമീഷൻ നിർദേശിച്ചു. അടിക്കടി പിണങ്ങിക്കഴിയുന്ന ദമ്പതികളിൽ അമ്മക്ക് കൂലിപ്പണിയായി കിട്ടുന്ന വരുമാനത്തിൽ നിന്നായിരുന്നു നാല് മക്കളെയും വളർത്തിയിരുന്നത്. മറ്റൊരു പരാതിയിൽ പരാതിക്കാരിയുടെ പതിനാല് പവൻ സ്വർണത്തിൽ പത്തേകാൽ പവൻ കമീഷൻെറ സാന്നിധ്യത്തിൽ കൈമാറുകയും ശേഷിക്കുന്ന മൂന്നേമുക്കാൽ പവൻ ജൂൺ പത്തിനകം പരാതിക്കാരിക്ക് നൽകാമെന്നും പരാതിക്കാരിയുടെ മുൻ ഭർത്താവ് കമീഷന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.