തിരുവനന്തപുരം: വനംവകുപ്പ് ആസ്ഥാനത്തെ ഓൺ ഗ്രിഡ് സൗരോർജപ്ലാന്‍റിന്‍റെ സ്വിച്ച് ഓൺ കർമവും 26 പുതിയ വാഹനങ്ങളുടെ ഫ്ലാഗ് ഓഫും വനം മന്ത്രി എ.കെ. ശശീന്ദ്രൻ തിങ്കളാഴ്ച രാവിലെ 10.30ന് വഴുതക്കാട്ടെ വനം ആസ്ഥാനത്ത് നിർവഹിക്കും. വന്യജീവി ആക്രമണം രൂക്ഷമായ പ്രദേശങ്ങളിലാണ് പുതിയ വാഹനങ്ങൾ അനുവദിക്കുക. 20 ഗൂർഖ ജീപ്പുകളും ആറ് കാമ്പറുകളുമാണ് പുതിയി വാഹനങ്ങൾ. വനംവകുപ്പ് ആസ്ഥാനത്ത് 20 കിലോവാട്ട് വീതം ശേഷിയുള്ള രണ്ട് സൗരോർജ പ്ലാന്‍റുകളാണ് ഓൺഗ്രിഡാക്കി വൈദ്യുതി ബോർഡിന് കൈമാറുക. നിലവിൽ പ്രവർത്തനരഹിതമായിരുന്ന ഓഫ് ഗ്രിഡ് പ്ലാന്‍റുകളാണ് 16.30 ലക്ഷം രൂപ ചെലവിൽ പ്രവർത്തനസജ്ജമാക്കി ഓൺഗ്രിഡ് സംവിധാനത്തിലേക്ക് മാറ്റിയത്. ചടങ്ങിൽ മുഖ്യ വനം മേധാവി പി.കെ. കേശവൻ, ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ്, പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർമാരായ ഗംഗാസിങ്, ജയപ്രസാദ്, നോയൽ തോമസ് തുടങ്ങിയവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.