തിരുവനന്തപുരം: ജില്ലയിലെ തദ്ദേശസ്ഥാപനങ്ങളിലെ നാല് വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന് കലക്ടര്‍ ഡോ. നവ്ജ്യോത് ഖോസയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റില്‍ യോഗം ചേര്‍ന്നു. അതിയന്നൂര്‍ പഞ്ചായത്തിലെ കണ്ണറവിള, പൂവാര്‍ പഞ്ചായത്തിലെ അരശുംമൂട്, നാവായിക്കുളം പഞ്ചായത്തിലെ മരുതിക്കുന്ന്, കല്ലറ പഞ്ചായത്തിലെ കൊടിതൂക്കിയകുന്ന് എന്നിവിടങ്ങളിലാണ് മേയ് 17 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. സ്ഥാനാർഥികള്‍ക്ക് ബുധനാഴ്ച മുതല്‍ ഏപ്രില്‍ 27 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ മൂന്ന് വരെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം. സൂക്ഷ്മപരിശോധന 28 ന് നടക്കും. സ്ഥാനാർഥി, സ്ഥാനാർഥിയുടെ ഇലക്ഷന് ഏജന്റ്, നാമനിര്‍ദേശ പത്രികയിലെ നോമിനി, സ്ഥാനാർഥി നിര്‍ദേശിക്കുന്ന ഒരാള്‍ എന്നിങ്ങനെ നാല് പേര്‍ക്ക് മാത്രമാണ് സൂക്ഷ്മപരിശോധന വേളയില്‍ പ്രവേശനം അനുവദിക്കുക. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 30 ആണ്. അന്ന് വൈകീട്ട് മൂന്നിന് ശേഷം സ്ഥാനാർഥികളുടെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കും. അതിനുശേഷം ചിഹ്നം അനുവദിക്കും. ഇതിന് മുന്നോടിയായി രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ചുചേര്‍ക്കാന്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ വോട്ട് ചെയ്യാം. മേയ് 18 നാണ് വോട്ടെണ്ണല്‍. ഇലക്ഷന് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സുരേഷ്.കെ, കണ്ണറവിള വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ സുനില്‍.കെ (കൃഷി വകുപ്പ് അസി. ഡയറക്ടര്‍), അസി. റിട്ടേണിങ് ഓഫിസര്‍ റഹ്മത്തുള്ള.എ (അതിയന്നൂര്‍ പഞ്ചായത്ത് സെക്രട്ടറി), അരശുംമൂട് വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ പ്രമീള.ആര്‍ (നെയ്യാറ്റിന്‍കര അസി. രജിസ്ട്രാര്‍- ജനറല്‍), അസി. റിട്ടേണിങ് ഓഫിസര്‍ ഷീബ സ്റ്റീഫന്‍ (പൂവാര്‍ പഞ്ചായത്ത് സെക്രട്ടറി), മരുതിക്കുന്ന് വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ പി. ബൈജു കുമാര്‍ (വര്‍ക്കല സബ് രജിസ്ട്രാര്‍), അസി. രജിസ്ട്രാര്‍ സുധീരന്‍ എം.എസ് (നാവായിക്കുളം പഞ്ചായത്ത് സെക്രട്ടറി), കൊടിതൂക്കിയകുന്ന് വാര്‍ഡിലെ റിട്ടേണിങ് ഓഫിസര്‍ ജേക്കബ് ജോയ് (കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍), അസി. റിട്ടേണിങ് ഓഫിസര്‍ ഇ.എസ്. കൃഷ്ണകുമാര്‍ (കല്ലറ പഞ്ചായത്ത് സെക്രട്ടറി), ഇലക്ഷന് രജിസ്ട്രേഷന്‍ ഓഫിസര്‍മാര്‍, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി. ബിന്‍സിലാല്‍, കലക്ടറേറ്റ് തെരഞ്ഞെടുപ്പ് വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.