വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണം പൂർത്തിയായി, കുറ്റപത്രം 13ന്​

ജൂൺ 30നാണ് ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയത്​ കുമളി: ചുരക്കുളം എസ്​റ്റേറ്റ് ലയത്തിൽ ആറ്​ വയസ്സുകാരിയെ പീഡിപ്പിച്ച്​ കൊലപ്പെടുത്തിയ സംഭവത്തിൽ ഒന്നര മാസം കൊണ്ട് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കാനൊരുങ്ങി പൊലീസ്​. ഇൗ മാസം 13 ന് തൊടുപുഴ പോക്സോ കോടതിയിലാകും കുറ്റപത്രം സമർപ്പിക്കുക. കഴിഞ്ഞ ജൂൺ 30നാണ് കേസിനാസ്​പദമായ സംഭവം. തൊട്ടടുത്ത ദിവസം സമീപ വാസിയായ അർജുൻ (22) എന്ന യുവാവ്​ അറസ്​റ്റിലായി. കൊല്ലപ്പെട്ട ബാലികയ്ക്ക് മിഠായി വാങ്ങി നൽകി പലതവണ പീഡിപ്പിച്ചതായി അന്വേഷണത്തിൽ തെളിഞ്ഞു. സംഭവം നടന്ന ദിവസം പീഡനത്തിനിടെ അബോധാവസ്ഥയിലായ കുട്ടിയെ പ്രതി ഷാളിൽ കുരുക്കി കെട്ടി തൂക്കുകയായിരുന്നു. ഷാൾ കഴുത്തിൽ മുറുകുന്നതിനിടെ കണ്ണ് തുറന്ന കുട്ടിയുടെ മരണം ഉറപ്പാക്കിയശേഷം പ്രതി മുറിയുടെ ജനാല വഴി പുറത്തിറങ്ങി രക്ഷപ്പെട്ടു. അന്വേഷണത്തി​ൻെറ ഭാഗമായി മിഠായി വാങ്ങിയ സ്ഥാപനം, സ്കൂൾ ഉൾ​െപ്പടെ വിവിധ സ്ഥലങ്ങളിൽ പ്രതിയെ എത്തിച്ച് തെളിവെടുത്തു. ഫോറൻസിക്​ വിദഗ്ധരുടെ കണ്ടെത്തലുകളും പ്രതിയുടെ കുറ്റകൃത്യത്തിന് തെളിവായി. വണ്ടിപ്പെരിയാർ ഇൻസ് പെക്ടർ ടി.ഡി.സുനിൽകുമാറി​ൻെറ നേതൃത്വത്തിൽ എസ്.ഐ ജമാൽ, എ.എസ്.ഐ.സുനിൽ, പൊലീസുകാരായ മുഹമ്മദ്ഷാ, ഷിജു എന്നിവരാണ് കേസന്വേഷിച്ച് കുറ്റപത്രം തയാറാക്കിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.