ക്ഷേത്രവാദ്യകലാ അക്കാദമി വാർഷികം 12ന്​

MUST തിരുവനന്തപുരം: കേരള ക്ഷേത്രവാദ്യകലാ അക്കാദമി വാർഷിക സമ്മേളനം ഈമാസം 12ന്​ നടക്കും. പോത്തൻകോട്​ നന്നാട്ടുകാവ്​ പുളിമാത്തൂർ മഹാദേവക്ഷേത്രം ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന്​ പ്രതിനിധി സമ്മേളനം കല്ലൂർ രാമൻകുട്ടി മാരാർ, കിഴക്കൂട്ട്​ അനിയൻ മാരാർ, ചോറ്റാനിക്കര വിജയൻ മാരാർ എന്നിവർ ചേർന്ന്​ ഉദ്​ഘാടനം ചെയ്യും. ഉച്ചക്ക്​ 12ന്​ ചേരുന്ന സമ്മേളനത്തിൽ മന്ത്രി ജി.ആർ. അനിൽ പുരസ്കാര വിതരണം നടത്തും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.