തിരുവനന്തപുരം: കഴിഞ്ഞ . 2019 മുതൽ 2022 മാർച്ച് എട്ട് വരെയുള്ള പൊലീസിന്‍റെ കണക്കാണിത്. കൊലപാതകങ്ങളും സംഘടിത ആക്രമണങ്ങളും ഇക്കാലയളവിൽ വർധിച്ചു. 2019ൽ 323, 2020ൽ 306, 2021ൽ 337, ഈവർഷം മാർച്ച് എട്ട് വരെ 75 കൊലപാതകങ്ങളാണ് നടന്നത്. 1019 കൊലപാതക കേസുകളാണ് രജിസ്റ്റർ ചെയ്തത്. 2019ൽ 308, 2020ൽ 305, 2021ൽ 336, ഈവർഷം മാർച്ച് എട്ട് വരെ 70 കേസുകളും രജിസ്റ്റർ ചെയ്തു. സംഘടിത ആക്രമണങ്ങളിൽ 83 പേർ കൊല്ലപ്പെട്ടു. ജയിലിൽനിന്ന് പരോളിലിറങ്ങിയ രണ്ടുപേർ കൊലപാതക കേസുകളിൽ പ്രതികളായി. തിരുവനന്തപുരം റൂറൽ പൊലീസാണ് കൂടുതൽ കൊലപാതക കേസുകൾ രജിസ്റ്റർ ചെയ്തത് -104. രണ്ടാമത് പാലക്കാടാണ്- 81. കൂടുതൽ കൊലപാതകങ്ങള്‍ നടന്നതും തിരുവനന്തപുരം റൂറലിലാണ്-107. ഒറ്റക്ക് താമസിക്കുന്നവരും വയോധികരുമായ 38 പേർ ഇക്കാലയളവിൽ കൊല്ലപ്പെട്ടു. 2019ൽ എട്ട്, 2020ൽ 11, '21ൽ 14, 2022 മാർച്ച് വരെ അഞ്ച് പേരാണ് മരിച്ചത്. മലപ്പുറത്താണ് കൂടുതൽ പേർ മരിച്ചത്-12. വധശ്രമക്കേസുകളിലും വർധനയുണ്ട്. 2019ൽ 729, '20ൽ 610, '21 ൽ 606, ഈവർഷം മാർച്ച് വരെ 125 എന്നിങ്ങനെയാണ് കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.