തിരുവനന്തപുരം: ജില്ലയിൽ പാർട്ടിയുടെ 10,000 യൂനിറ്റുകൾ രൂപവത്കരിക്കാൻ ജില്ല കോൺഗ്രസ് നേതൃയോഗം തീരുമാനിച്ചു. ഇതുവരെ ഏകദിന ശിൽപശാലകൾ പൂർത്തിയാക്കിയ 135 മണ്ഡലങ്ങളിലാണ് യൂനിറ്റ് രൂപവത്കരിക്കുന്നത്. തിരുവനന്തപുരം കോർപറേഷൻ അതിർത്തിയിൽ യൂനിറ്റ് രൂപവത്കരണത്തിന് ജില്ലയിലെ കെ.പി.സി.സി ഭാരവാഹികൾ ഉൾപ്പെടെ സീനിയർ നേതാക്കൾക്ക് ചുമതല നൽകി. പ്രസിഡന്‍റ് പാലോട് രവി അധ്യക്ഷത വഹിച്ചു. എൻ. ശക്തൻ, വി.എസ്. ശിവകുമാർ, എം.ആർ. രഘുചന്ദ്രബാൽ, എം. വിൻസന്‍റ് എം.എൽ.എ, വർക്കല കഹാർ, ശരത്ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, ജി.എസ്. ബാബു, ജി. സുബോധൻ, കെ.മോഹൻകുമാർ, കരകുളം കൃഷ്ണപിള്ള, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, ആർ. സെൽവരാജ്, പി.കെ. വേണുഗോപാൽ, സുധീർ ഷാ പാലോട് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.