തൊഴിൽമേള 10ന്

തിരുവനന്തപുരം: അനെർട്ടി‍ൻെറ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കായി മേയ് 10ന്​ തൊഴിൽമേള സംഘടിപ്പിക്കും. തിരുവനന്തപുരം ഗവ. വിമൻസ് കോളജിലാണ് തൊഴിൽമേള. സൗരോർജ മേഖലയിലുള്ള പ്രമുഖ കമ്പനികൾ പങ്കെടുക്കും. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള അനെർട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യൻമാർക്കാണ് അവസരം. www.anert.gov.in ലിങ്കിൽ രജിസ്റ്റർ ചെയ്യണം. ​േഫാൺ: 9188119431. പൂവൻകോഴിക്കുഞ്ഞുങ്ങൾ വിൽപനക്ക്​ തിരുവനന്തപുരം: ഒരുദിവസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തിൽപെട്ട പൂവൻകോഴിക്കുഞ്ഞുങ്ങൾ അഞ്ചുരൂപ നിരക്കിൽ പൗൾട്രി വികസന കോർപറേഷ‍​ൻെറ കൊട്ടിയം ഹാമിൽ ലഭിക്കും. ഫോൺ: 9495000923 (കൊട്ടിയം), 9495000915, 9495000918, 0471-2478585 (തിരുവനന്തപുരം) നമ്പറുകളിൽ ബന്ധപ്പെടണം. സമയം രാവിലെ 10 മുതൽ അഞ്ചുവരെ. പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ കേസെടുത്തു തിരുവനന്തപുരം: ജില്ലയിലെ കെ.പി.എം.എസ് ശാഖ അംഗവും ഓട്ടോ ഡ്രൈവറുമായ ആർ. കുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ആളുമാറി കസ്റ്റഡിയിലെടുത്ത് മർദിച്ചതായുള്ള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമീഷൻ സ്വമേധയാ കേസെടുത്തു. പോലീസുകാർക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർക്ക് കമീഷൻ നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.