നെടുമങ്ങാട്: വിഷുക്കൈനീട്ടമായി ഇത്തവണ വെള്ള കാർഡ് ഉടമകൾക്കും 10 കിലോ പച്ചരി നൽകുമെന്നും വരുംമാസങ്ങളിൽ ജയ അരി കൊടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. നെടുമങ്ങാട് നഗരസഭയിൽ മണക്കോട് വാർഡിലെ കുടുംബശ്രീ വാർഷികവും വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി. നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ബി. സതീശൻ, എസ്. സിന്ധു, അജിത, കൗൺസിലർമാരായ പുങ്കുംമൂട് അജി, സുമയ്യ മനോജ്, നഗരസഭ സെക്രട്ടറി മുഹമ്മദ് സജീം എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.