അമ്പലത്തറ: മദ്യപസംഘത്തെ പിടികൂടാൻ എത്തിയ എസ്.ഐയെ വെട്ടി പരിക്കേൽപ്പിച്ചു. രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്താൽ പൊലീസ് പിടികൂടി. മുട്ടത്തറ വടുവത്ത് സ്വദേശി ഉണ്ണി (30) യാണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ: വ്യാഴാഴ്ച രാത്രിയോടെ ഒരു സംഘം വടുവത്ത് ഭാഗത്ത് ഇരുന്ന് മദ്യപിച്ച് നാട്ടുകാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി സ്റ്റേഷനിൽ ഫോൺ വന്നതിനെ തുടർന്ന് പൂന്തുറ എസ്.ഐ വിമലും സംഘവും സ്ഥലത്തെത്തി ഇവരെ ഇവിടെ നിന്ന് ഓടിച്ചു. ഇക്കൂട്ടത്തിൽ ഉണ്ടായിരുന്ന ഉണ്ണി സംഭവസ്ഥലത്ത് നിന്നും വീട്ടിൽ പോയി ബൈക്കിൽ വാളുമെടുത്ത് തിരികെ സംഭവ സ്ഥലത്തെത്തി. ഇതിനിടെ തിരികെ ജീപ്പിലേക്ക് കയറാൻ തുടങ്ങിയ എസ്.ഐയെ ഇയാൾ പിന്നിൽ നിന്നും വാൾ കൊണ്ട് വെട്ടാൻ ശ്രമിച്ചു. വെട്ട് തടയാൻ കൈകൊണ്ട് ശ്രമിക്കുന്നതിനിടെ എസ്.ഐക്ക് കൈക്ക് കാര്യമായി പരിക്കേറ്റു. ഇതിനിടെ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ എസ്.ഐ പിടികൂടി നാട്ടുകാരുടെ സഹായത്തോടെ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് എസ്.ഐ വൈദ്യ സഹായം തേടി. പിടിയിലായ ഉണ്ണി പൂന്തുറ സ്റ്റേഷനിലെ റൗഡി പട്ടികയിൽപെട്ടയാളാണന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.