കേന്ദ്രമന്ത്രി വി. മുരളീധരൻ സിൽവർ ലൈൻ ഇരകളെ സന്ദർശിച്ചു

കല്ലമ്പലം: സിൽവർ ലൈൻ പ്രതിരോധ ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി കേന്ദ്രമന്ത്രി വി. മുരളീധരൻ പള്ളിക്കൽ, നാവായിക്കുളം പഞ്ചായത്തുകളിൽ കെ-റെയിലിനായി കല്ലിട്ട പ്രദേശങ്ങളിലെത്തി ജനങ്ങളെ കണ്ടു. കാട്ടുപുതുശേരി മുതിയക്കോണം, പാറമുകൾകോളനി, കപ്പാംവിള, പലവക്കോട്, മരുതിക്കുന്ന് ക്രിസ്ത്യൻ പള്ളി സെമിത്തേരി ഉൾപ്പടെയുള്ള പ്രദേശങ്ങൾ മന്ത്രി വി. മുരളീധരൻ സന്ദർശിച്ചു. ബി.ജെ.പി നേതാക്കളായ തോട്ടയ്ക്കാട് ശശി, മണമ്പൂര് ദിലീപ്, അനുരാജ്, സനോജ്, ഇലകമൺ സതീശൻ സജി പി. മുല്ലനല്ലൂർ എന്നിവർ മന്ത്രിയെ അനുഗമിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.