തിരുവനന്തപുരം: ഞായറാഴ്ച വൈകീട്ട് മാസപ്പിറവി കണ്ടതായി സ്വീകാര്യയോഗ്യമായ വിവരം ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാദി ചന്തിരൂർ വി.എം. അബ്ദുല്ല മൗലവിയുടെ അധ്യക്ഷതയിൽ മണക്കാട് വലിയപള്ളിയിൽ കൂടിയ ഇമാമുമാരുടെയും മഹല്ല് ഭാരവാഹികളുടെയും സംയുക്ത യോഗം പ്രഖ്യാപിച്ചു. ഹാഫിസ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി, പാനിപ്ര ഇബ്രാഹിം മൗലവി, പാച്ചല്ലൂർ അബ്ദുസലീം മൗലവി, ഇ.പി. അബൂബക്കർ ഖാസിമി, കുറ്റിച്ചൽ ഹസൻ ബസരി മൗലവി, മൗലവി നവാസ് മന്നാനി പനവൂർ, മോേഡൺ അബ്ദുൽ ഖാദർ ഹാജി, എം. അബ്ദുറഷീദ് ഹാജി തുടങ്ങിയവരും മഹല്ല് ഭാരവാഹികളും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.