വാർഷിക പൊതുയോഗം

കാട്ടാക്കട: എൻ.എസ്.എസ് എട്ടിരുത്തി കരയോഗം വാർഷിക പൊതുയോഗം ചേർന്നു. കാട്ടാക്കട താലൂക്ക് യൂനിയൻ പ്രസിഡൻറ് എൻ. ചന്ദ്രശേഖരൻനായർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ജി. സതീശ് കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. മോഹനേന്ദ്രകുമാർ റിപ്പോർട്ടും ട്രഷറർ അഡ്വ. ഡി.ആർ. പ്രമോദ്​ കണക്കും അവതരിപ്പിച്ചു. കാട്ടാക്കട താലൂക്ക് യൂനിയൻ സെക്രട്ടറി ബി.എസ്. പ്രദീപ് കുമാർ, യൂനിയൻ ഭരണസമിതി അംഗം എം.കെ. ചന്ദ്രബാബു എന്നിവർ സംസാരിച്ചു. മുതിർന്ന അംഗങ്ങളെയും മത്സരപരീക്ഷകളിൽ ഉയർന്ന മാർക്കുകൾ കരസ്ഥമാക്കിയ വിദ്യാർഥികളെയും ആദരിച്ചു. ഭാരവാഹികൾ: ജി. സതീശ് കുമാർ (പ്രസി.), കെ. രാജശേഖരൻ നായർ (വൈസ് പ്രസി.), കെ. മോഹനേന്ദ്രകുമാർ (സെക്ര.), കെ. പ്രഭാകരൻ (ജോ. സെക്ര.), പി.എസ്. അബിനേഷ് (ട്രഷ.).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.