തിരുവനന്തപുരം: ട്രെയിൻ സ്റ്റേഷനിൽ നിർത്തുന്നതിന് മുമ്പ് തെറിച്ചുവീണ് ഉത്തർപ്രദേശ് സ്വദേശിയായ യാത്രക്കാരന്‍റെ രണ്ട് കൈകളും അറ്റു. ഉത്തർപ്രദേശ് കാൺപുർ സ്വദേശി ദിനേശ്കുമാറിനെയാണ് (31) ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച രാത്രി 10ഓടെ കേരള എക്‌സ്പ്രസ് പേട്ട സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. ട്രെയിനിന്‍റെ വാതിൽക്കൽ നിൽക്കുകയായിരുന്നു ദിനേശ് കുമാറും ഭാര്യ അഞ്ജു ദേവിയും. ട്രെയിൻ നിർത്തുന്നതിന് മുമ്പേ ഇദ്ദേഹം പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ട്രെയിൻ നിന്നതോടെ സമീപത്തുണ്ടായിരുന്നവർ ഇയാളെ ട്രാക്കിൽ നിന്ന് പുറത്തേക്ക് എടുത്തു. സ്റ്റേഷന് സമീപത്തുണ്ടായിരുന്ന ടാക്സി ഡ്രൈവർ വിവരമറിയിച്ചതോടെ 108 എത്തി മെഡിക്കൽ കോളജിലെത്തിച്ചു. ദിനേശും ഭാര്യയും കഴക്കൂട്ടത്തിന് സമീപം ചെടികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട ആവശ്യത്തിനായി എത്തിയതെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.