ഹരിതകേരളം ശുചിത്വ പ്രവർത്തനങ്ങൾക്കിടെ പരിശോധന; കാറ്ററിങ്​ സ്ഥാപനം പൂട്ടിച്ചു

നേമം: ഹരിതകേരളം ശുചീകരണ പ്രവർത്തനങ്ങൾക്കിടെ കാറ്ററിങ്​ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ആഹാരം തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നത് കണ്ടെത്തി. കടയുടമക്ക്​ നോട്ടീസ് നൽകിയെങ്കിലും മണിക്കൂറുകൾക്കുശേഷം വീണ്ടും കട തുറന്നതായി കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ 10,000 രൂപ പിഴ ഈടാക്കി. വിളപ്പിൽ പഞ്ചായത്തിലെ തുരുത്തുംമൂല വാർഡിൽ കൊല്ലംകോണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു കാറ്ററിങ്​ സ്ഥാപനത്തിലാണ് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തിയത്. ഇഡലി, ദോശ, അപ്പം എന്നിവക്കുള്ള മാവും കറികളും തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതായും ഈച്ച, കൊതുക് എന്നിവ കൂടാതെ എലികൾ വരെ സ്ഥാപനത്തിൽ ഉള്ളതായും കണ്ടെത്തി. ഇതി​ൻെറ അടിസ്ഥാനത്തിലാണ് പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, മറ്റ് ആരോഗ്യവകുപ്പ് അധികൃതർ തുടങ്ങിയവർ പരിശോധന നടത്തിയത്. അതേസമയം ഒരു വിവാഹ ആവശ്യമായി ബന്ധപ്പെട്ട് ഓർഡർ എടുത്തിരിക്കുന്നതുകൊണ്ടാണ് ഇന്നലെ വൈകുന്നേരം വരെ പ്രവർത്തിക്കാൻ അനുമതി നൽകിയതെന്നും വൃത്തിയുള്ള സാഹചര്യത്തിൽ മാത്രമേ ആഹാരം പാകം ചെയ്തുകൊടുക്കാൻ പാടുള്ളൂ എന്ന് നിർദേശം നൽകിയിരുന്നതായും വിളപ്പിൽ പഞ്ചായത്ത് അസി. സെക്രട്ടറി ഗണേശൻ പറഞ്ഞു. തീർത്തും വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതി​െര പഞ്ചായത്ത് ശക്തമായ നടപടികൾ തുടരണമെന്ന്​ നൂലിയോട് വാർഡ് മെംബർ ഗിരീഷ് ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.