പാറശ്ശാല: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചും വാര്‍ഡ് മെംബറുെട അനാസ്ഥക്കെതിരെ പ്രതിഷേധിച്ചും ബി.ജെ.പി ഐങ്കാമം വാര്‍ഡ് കമ്മിറ്റി പ്രതിഷേധ റാലിയും ധര്‍ണയും സംഘടിപ്പിച്ചു. ഒ.ബി.സി മോര്‍ച്ച പാറശ്ശാല മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ ഇഞ്ചിവിള മഹേഷ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. പ്രതിഷേധറാലി വാര്‍ഡ് മുഴുവന്‍ സഞ്ചരിച്ച് കളിയിക്കാവിള പി.പി.എം ജങ്ഷനില്‍ എത്തിച്ചേർന്നു. അവിടെ ബൂത്ത് പ്രസിഡന്റ് അജികുമാറിന്റെ അധ്യക്ഷതയില്‍ സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ മണ്ഡലം പ്രസിഡന്റ് എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. മണവാരി രതീഷ്, നെടിയാംകോട് അജയന്‍, മോഹന്റോയ്, ആലത്തൂര്‍ ഷാജി, അംഗം ചിഞ്ചു, സുന്ദരേശന്‍ നായര്‍, പുത്തന്‍കട ഉണ്ണി, ശ്രീകണ്ഠന്‍, സുബാഷ്, സുരേഷ് ഐങ്കാമം, കൊടവിളാകം സതി, ശശീന്ദ്രന്‍, സോമന്‍, നാഗേശ്വരന്‍, ഗോപന്‍, ഐങ്കാമം ഉണ്ണി തുടങ്ങിയവര്‍ സംസാരിച്ചു. ചിത്രം. ഒ.ബി.സി മോര്‍ച്ച പാറശ്ശാല മണ്ഡലം കമ്മിറ്റി അധ്യക്ഷന്‍ ഇഞ്ചിവിള മഹേഷ് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.