പൊതുവിദ്യാഭ്യാസ മേഖലയില്‍ പിന്നാക്ക ക്ഷേമ വകുപ്പിൻെറ ഫണ്ട് ഉപയോഗിക്കും -മന്ത്രി കെ. രാധാകൃഷ്ണന്‍ വെള്ളറട: പൊതുവിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കക്ഷേമ വകുപ്പിൻെറ ഫണ്ട് വിനിയോഗം ആലോചനയിലെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍. കുട്ടമല യു.പി സ്‌കൂളിലെ പുതിയ കെട്ടിടത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിന്നാക്ക വിഭാഗക്കാരായ വിദ്യാർഥികള്‍ കൂടുതലായി ആശ്രയിക്കുന്ന ഇത്തരം വിദ്യാലയങ്ങളില്‍ പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനുള്ള ഭൗതിക സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. പട്ടികജാതി, പട്ടിക വര്‍ഗ വകുപ്പില്‍ നിന്നു ത്രിതല പഞ്ചായത്തുകള്‍ക്ക് ഇതുവരെ അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കും. യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. എണ്‍പത് വര്‍ഷം മുമ്പ് സ്‌കൂളിനായി 1.3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ ജാനകി കാണിക്കാരിയുടെ മകള്‍ വേലമ്മ കാണിക്കാരിയെ മന്ത്രി ആദരിച്ചു. കുട്ടമല ഗവണ്‍മെന്റ് ഐ.ടി.ഐയും മന്ത്രി സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.