തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സാംസ്‌കാരികവകുപ്പിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ കുട്ടികൾക്ക് അവധിക്കാല കൂട്ടായ്മ സംഘടിപ്പിക്കുന്നു. മേയ് ഏഴു മുതല്‍ 11 വരെ നടക്കുന്ന വിജ്ഞാനവേനല്‍ എന്ന കൂട്ടായ്മയില്‍ ഭാഷ, സാഹിത്യം, സംഗീതം, നൃത്തം, നാടകം, ചിത്രകല, പൊതുവിജ്ഞാനം എന്നീ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. വൈകുന്നേരങ്ങളില്‍ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ഏഴാം ക്ലാസ് മുതല്‍ 12ാം ക്ലാസുവരെ ഉള്ള വിദ്യാർഥികള്‍ക്കാണ് പ്രവേശനം. 750 രൂപ രജിസ്‌ട്രേഷന്‍ ഫീസ്. പരമാവധി 100 വിദ്യാർഥികള്‍ക്ക് പ്രവേശനം നല്‍കും. ജി.എസ്. പ്രദീപാണ് ക്യാമ്പ് ഡയറക്ടര്‍. രജിസ്‌ട്രേഷനുവേണ്ടി സെക്രട്ടറി, വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍, നാളന്ദ, കവടിയാര്‍ പി.ഒ, തിരുവനന്തപുരം -3 (ഫോണ്‍ 9744012971, 7907760269) എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി മേയ് അഞ്ച് വൈകുന്നേരം അഞ്ചിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.