മാനസിക വെല്ലുവിളി നേരിടുന്നവരുടെ വാഹന നികുതി ഒഴിവാക്കി

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി സർക്കാർ വിജ്ഞാപനം. ഓട്ടിസം, സെറിബ്രൽ പാൾസി, മള്‍ട്ടിപ്പിള്‍ ഡിസബിലിറ്റി, മെന്റല്‍ റിട്ടാര്‍ഡേഷന്‍ തുടങ്ങിയ അവശതയനുഭവിക്കുന്ന ഭിന്നശേഷിക്കാരുടെ ഏഴു ലക്ഷം രൂപവരെ വിലയുള്ള യാത്രാ വാഹനങ്ങൾക്കാണ് നികുതി ഒഴിവാക്കിയത്. സർക്കാർ മേഖലയിലെ മെഡിക്കൽ ബോർഡ് 40 ശതമാനം ഭിന്നശേഷി ശിപാർശ ചെയ്തവര്‍ക്കാകും ആനുകൂല്യം ലഭിക്കുക. ശാരീരിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാര്‍ക്ക് നല്‍കിവരുന്ന ആനുകൂല്യമാണ് ഇവര്‍ക്ക് കൂടി ലഭ്യമാക്കിയതെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.