സിൽവർ ലൈനിൽ വിയോജിച്ച യുവകലാസാഹിതിയെ മെരുക്കി സി.പി.ഐ

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെ വിമർശിച്ച യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയോട്​ സി.പി.ഐ വിശദീകരണം ചോദിച്ചു. യുവകലാസാഹിതി സാഹിത്യവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൈകാര്യം ചെയ്യുന്നത്. അവര്‍ സില്‍വര്‍ലൈന്‍ പോലുള്ള കാര്യങ്ങളില്‍ അഭിപ്രായം പറയേണ്ട കാര്യമില്ല. സില്‍വര്‍ലൈനുമായി ബന്ധപ്പെട്ട് ചില പ്രസ്താവനകള്‍ നടത്തിയ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറിയോട് വിശദീകരണം ചോദിക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.