ആറ്റിങ്ങൽ: കിഴുവിലം ഗ്രാമ പഞ്ചായത്തിൽ ജനുവരി 31 വരെ സമർപ്പിക്കപ്പെട്ട മുഴുവൻ അപേക്ഷകളിലും തീരുമാനമെടുക്കുന്നതിലേക്കുള്ള ഫയൽ അദാലത് വ്യാഴാഴ്ച രാവിലെ 10 മുതൽ കിഴുവിലം ഗ്രാമ പഞ്ചായത്ത് ഓഫിസിൽ നടത്തും. പെർമിറ്റ്, നമ്പറിങ്, ഉടമസ്ഥാവകാശം മാറ്റൽ, പെൻഷൻ അപേക്ഷകൾ, വിവിധ തരം സർട്ടിഫിക്കറ്റുകൾക്കുള്ള അപേക്ഷകൾ, വിവിധ തരം അനുമതികൾക്കുള്ള അപേക്ഷകൾ, വിവാഹ രജിസ്ട്രേഷൻ- സർട്ടിഫിക്കറ്റുകൾ, ജനന- മരണ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, മറ്റ് ഓഫിസുകളിലേക്ക് അയക്കേണ്ട റിപ്പോർട്ടുകൾ ഉൾപ്പെടെയുള്ള ഫയലുകൾ പരിഗണിച്ച് തീർപ്പാക്കും. അപേക്ഷകർക്ക് ആവശ്യമായ രേഖകൾ സഹിതം ഹാജരാകുന്നതിന് പഞ്ചായത്തിൽനിന്നും അറിയിപ്പ് നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡൻറ് ആർ. മനോന്മണി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.