ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തി വയോധികൻ മരിച്ചു

നെടുമങ്ങാട്: ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വയോധികൻ മരിച്ചു. ആനാട് നെട്ടറക്കോണം എള്ളുവിള വീട്ടിൽ സദാശിവൻ (62) ആണ്​ ആത്മഹത്യ ചെയ്തത്​. ചൊവ്വാഴ്ച വൈകീട്ടായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ സദാശിവനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച പുലർച്ച 1.30 ഓടെ മരിച്ചു. കൂലിപ്പണിക്കാരനായ സദാശിവൻ ഒറ്റക്കായിരുന്നു താമസം. വർഷങ്ങൾക്ക് മുമ്പ്​ ഭാര്യ ഉപേക്ഷിച്ച് പോയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.