മൊഞ്ചുള്ള ...

മൊഞ്ചുള്ള മൈലാഞ്ചി പലവിധം മൈലാഞ്ചി മൊഞ്ചിന്‍റെ വൈവിധ്യമൊരുക്കി വിപണികൾ. മെഹന്തി കോണുകൾ പെരുന്നാള്‍ വിപണി ലക്ഷ്യമാക്കി കടകളിൽ എത്തി. ഏതുതരത്തില്‍ വേണമെങ്കിലും എളുപ്പം ഇടാവുന്ന കോണ്‍ മൈലാഞ്ചികളാണ് വിപണിയിലെ താരം. വ്യത്യസ്ത ഡിസൈനുകളിൽ 20 രൂപ മുതല്‍ 500 രൂപ വരെ വിലയുള്ള കോണ്‍ മൈലാഞ്ചികളുണ്ട്. അറേബ്യന്‍, ഉത്തരേന്ത്യന്‍, പാകിസ്താനി, പേര്‍ഷ്യന്‍ എന്നിങ്ങനെ മൈലാഞ്ചി വരകളുടെ ഡിസൈനുകള്‍ നിരവധിയാണ്. ഇടാൻ എളുപ്പമുള്ള അറേബ്യന്‍ സ്റ്റൈലിനോടാണ് പ്രിയം കൂടുതൽ. അറഫ, അറേബ്യന്‍, മെഹ്‌റുബ, സഫ, വഫ, ശിഫ, ബീഗം, സന, ദീന, ദുല്‍ഹന്‍ എന്നിങ്ങനെ പല പേരുകളിലാണ് മൈലാഞ്ചി കോണുകള്‍. മൈലാഞ്ചിയിടുമ്പോള്‍ പെട്ടെന്നുതന്നെ നല്ല ചുവപ്പ് കിട്ടാനായി യൂക്കാലി പോലുള്ള വസ്തുക്കളും ചേര്‍ത്താണ് വിപണിയിലെത്തുന്നതെന്ന് കച്ചവടക്കാര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.