കൊല്ലം: ആഘോഷനാളുകൾക്ക് മാറ്റുകൂട്ടാൻ ന്യായവിലയിൽ ഉൽപന്നങ്ങളുമായി സപ്ലൈകോ റമദാൻ വിപണി. ജില്ലയിൽ അമ്പതിലധം സൂപ്പർ മാർക്കറ്റുകളിലാണ് മേയ് അഞ്ചുവരെ പ്രത്യേക വിപണി. നവീകരിച്ച സൂപ്പർ മാർക്കറ്റുകളിൽ പൊതുവിപണിയെക്കാൾ വിലക്കുറവിലാണ് സാധനങ്ങൾ വിൽപനക്കുള്ളത്. കൊല്ലം താലൂക്കിൽ സപ്ലൈകോയുടെ 17 സൂപ്പർ മാർക്കറ്റുകളിലും ഒരു പീപ്പിൾ ബസാറിലുമാണ് മേള. പരിപ്പ് കിലോ 43 രൂപ, ചെറുപയര്‍ കിലോ 74 രൂപ, പഞ്ചസാര കിലോ 22 രൂപ, വെളിച്ചെണ്ണ സബ്‌സിഡിയോടുകൂടി 46 രൂപ തുടങ്ങി കുറഞ്ഞ നിരക്കിലാണ് ഉൽപന്നങ്ങള്‍ വിപണിയില്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ സപ്ലൈകോ ശബരി ബ്രാന്‍ഡിന്‍റ ഉൽപന്നങ്ങളും വിപണിയിലുണ്ട്. ജയ അരി -25, കുറുവ അരി -25, മട്ട അരി -24, പച്ചരി -23, മുളക് -75, മല്ലി -79, ഉഴുന്ന് -66, പയർ -65, ചെറുപയർ -74 എന്നിങ്ങനെയാണ് വില. നോമ്പും സകാതും കൊല്ലം: മുതലിന്‍റെ സകാതും ശരീരത്തിന്‍റെ സകാതും എന്നിങ്ങനെ സകാത് രണ്ട് വിധമാണ്. ചെറിയ പെരുന്നാള്‍ ദിനത്തില്‍ നിര്‍ബന്ധമാക്കിയ പ്രത്യേക കര്‍മമാണ് ഫിത്വര്‍ സകാത്. റമദാന്‍ നോമ്പ് കഴിയുന്നതോടെയുള്ള ഫിത്വർ സകാതാണ് ശരീരത്തിന്‍റെ സകാത്. നോമ്പിലെ പോരായ്മകൾ വന്നിട്ടുണ്ടെങ്കിൽ പരിഹരിക്കാനാണിത്. ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് കൊടുക്കുന്നതിനുവേണ്ടിയാണ് ഫിത്വര്‍ സകാത് നിര്‍ബന്ധമാക്കിയത്. റമദാന്‍ അവസാനത്തെ പകലിൽ സൂര്യന്‍ അസ്തമിക്കുന്നതോടെ ഫിത്വര്‍ സകാത് നിര്‍ബന്ധമാകും. പെരുന്നാളിന്‍റെ പകല്‍ സുബ്ഹി മുതല്‍ പെരുന്നാള്‍ നമസ്കാരം വരെയുള്ള സമയമാണ് സകാത് കൊടുക്കല്‍ ഉത്തമമായ സമയം. രാത്രി കൊടുക്കുന്നതിനെക്കാള്‍ രാവിലെ കൊടുക്കലാണുത്തമം. റമദാന്‍ ഒന്നുമുതല്‍ സകാത് കൊടുക്കാം. കഴിവുള്ളവനാണ് സകാത് കൊടുക്കേണ്ടത്. തനിക്കും താന്‍ ചെലവിന് കൊടുക്കല്‍ നിര്‍ബന്ധമായ ഭാര്യ, മക്കള്‍, ഉപ്പ, ഉമ്മ എന്നിവര്‍ക്കും പെരുന്നാളിന്‍റെ പകലിലും ശേഷമുള്ള രാത്രിയിലും ആവശ്യമായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തന്‍റെ കടം കഴിച്ച് വല്ലതും ബാക്കിയുണ്ടെങ്കില്‍ അവന്‍ സകാത് കൊടുക്കാന്‍ ബാധ്യസ്ഥനാണ്. ആര്‍ക്ക് വേണ്ടിയാണോ കൊടുക്കേണ്ടത് അയാളുടെ നാട്ടിലെ സാധാരണ ഭക്ഷണമാണ് കൊടുക്കേണ്ടത്. മുതലിന്‍റെ സകാത് സമ്പത്തുള്ളവർ വർഷം പൂർത്തിയാകുമ്പോൾ കൈയിലുള്ള തുകയുടെ 2.5 ശതമാനം സകാത് കൊടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.