താക്കോൽ ദാനം

നെടുമങ്ങാട്: കെ.എസ്.യു ജില്ല കമ്മിറ്റി നെടുമങ്ങാട് കരകുളം മുളമുക്കിൽ നിർധന കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽദാനം ബുധനാഴ്ച്ച വൈകീട്ട്​ മൂന്നിന്​ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കുമെന്ന് കെ.എസ്‌.യു തിരുവനന്തപുരം ജില്ല പ്രസിഡന്റ് സെയ്ദലി കായ്പാടി അറിയിച്ചു. 2020 മേയിൽ ആണ് വീട് നിർമാണം ആരംഭിച്ചത്. 70 വർഷമായി മൺകട്ടകെട്ടി ഓലമേഞ്ഞ വീട്ടിൽ അടിസ്ഥാന സൗകര്യങ്ങൾ ഒന്നും ഇല്ലാതെ കഴിഞ്ഞിരുന്ന മുഹമ്മദ് സാലി ആബിദ് ദമ്പതികൾക്കാണ് വീട് നിർമിച്ചു നൽകുന്നത് . ഫോറസ്റ്റ് റേഞ്ച് ഓഫിസ് മന്ദിരം ഉദ്ഘാടനം പാലോട്: പാലോട് ഫോറസ്റ്റ്​ റേഞ്ച് ഓഫിസ് മന്ദിരത്തിന്റെയും നവീകരിച്ച പൈതൃക മന്ദിരത്തിന്റെയും ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട്​ 4.30ന് പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫിസ് വളപ്പിൽ മന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിക്കും. ഡി.കെ. മുരളി എം.എൽ.എ അധ്യക്ഷതവഹിക്കും. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.