റമദാൻ റിലീഫ്​

MUST ചാല: മാനവ്​ ഫൗണ്ടേഷൻ, വിഷൻ 2026 സംയുക്തമായി അതിഥി തൊഴിലാളികൾക്കുവേണ്ടി നടത്തുന്ന റമദാൻ റിലീഫിന്‍റെ ഭാഗമായുള്ള ഇഫ്താർ കിറ്റ്​ വിതരണം ചാല യൂനിറ്റിൽ നടന്നു. മുസ്​ലിം പേഴ്​സനൽ ലോ ബോർഡ്​ മെംബർ അബ്​ദുശ്ശുക്കൂർ മൗലവി ഉദ്​ഘാടനം ചെയ്തു. ജമാഅ​ത്തെ ഇസ്​ലാമി അഖിലേന്ത്യ സെക്രട്ടറി പരേതനായ പ്രഫ. കെ.എ. സിദ്ദീഖ്​ ഹസ‍ന്‍റെ പ്രവർത്തനങ്ങളുടെ ബാക്കിപത്രമാണ്​ ഇത്തരം പ്രവർത്തനങ്ങളെന്ന്​ അദ്ദേഹം പറഞ്ഞു. മാനവ്​ ഫൗണ്ടേഷ‍ൻ ട്രസ്റ്റ്​ അംഗം എം. നാസിമുദ്ദീൻ, പീപ്​ൾസ്​ ഫൗണ്ടേഷൻ സിറ്റി കോഓഡിനേറ്റർ അബ്​ദുൽ കരീം, ജമാഅത്തെ ഇസ്​ലാമി ചാല ഹൽഖ നാസിം ഹാജ ഹുസൈൻ തുടങ്ങിയവർ പ​ങ്കെടുത്തു. Photo: JIH Vission

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.