വർക്കല: ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ ജലനടത്തവും ജലസഭയും സംഘടിപ്പിച്ചു. മലിനമായ ജലസ്രാതസ്സുകൾ വീണ്ടെടുക്കുക, പുഴകളും നീർച്ചാലുകളും പുനരുജ്ജീവിപ്പിക്കുക എന്നീ ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം-സമ്പൂർണ ജലശുചിത്വ യജ്ഞം പദ്ധതിയുടെ ഭാഗമായാണ് പദ്ധതി സംഘടിപ്പിച്ചത്. മേഖലയിലെ പ്രധാന ജലസ്രോതസ്സായ അയിരൂർ പുഴ ചെമ്മരുതിയിലേക്ക് പ്രവേശിക്കുന്ന മുത്താന പണയിൽ ക്ഷേത്രത്തിന് സമീപത്തുനിന്നുമാണ് ജലനടത്തം ആരംഭിച്ചത്. പഞ്ചായത്തിലെ പുഴ ഒഴുകുന്ന വിവിധ പ്രദേശങ്ങളിലൂടെ നടന്ന് പഞ്ചായത്ത് അതിർത്തിയായ തെങ്ങിനാമൂല വരെയായിരുന്നു നടത്തം. വർക്കല മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, പാളയംകുന്ന് ഗവ.എച്ച്.എസ്.എസിലെ സ്റ്റുഡൻസ് പൊലീസ് കാഡറ്റിലെ വിദ്യാർഥികൾ, കുടുംബശ്രീ, ഹരിത കർമസേന, യുവവജന സന്നദ്ധ സംഘടനകൾ, യൂത്ത് ക്ലബുകൾ, വിവിധ രാഷ്ട്രീയ കക്ഷി പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. വണ്ടിപ്പുര കാങ്കുളത്ത് കാവിന് സമീപത്ത് സംഘടിപ്പിച്ച ജലസഭ ചെമ്മരുതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക ബിറിൽ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീതാ നളൻ, മണിലാൽ, ബ്ലോക്ക് പഞ്ചായത്തംഗം സുശീലൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജി.എസ്. സുനിൽ, മോഹൻലാൽ, അഭിരാജ്, ശശികല, ശ്രീലത, സ്മിത, മിനി പ്രദീപ്, പരിഷത് പ്രവർത്തകനായ ടി. കുമാർ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കർമചന്ദ്രൻ നമ്പൂതിരി, അശോകൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന 'തെളിനീരൊഴുകും നവകേരളം-സമ്പൂർണ ജലശുചിത്വ യജ്ഞം' പദ്ധതിയുടെ ഭാഗമായി ചെമ്മരുതി ഗ്രാമപഞ്ചായത്തിൽ സംഘടിപ്പിച്ച ജലനടത്തം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.