പാറശ്ശാല: സി.പി.എം ഏരിയ കമ്മിറ്റി അംഗത്തെ വീടുകയറി ആക്രമിച്ചു. പാറശ്ശാല ഏരിയ കമ്മിറ്റി അംഗം കുളത്തൂര്‍ ഉച്ചക്കടയില്‍ വി. സുരേഷിന് നേരെയാണ് ശനിയാഴ്ച രാത്രി 10.45 ഓടെ ആക്രമണം നടന്നത്. നൈസാം, ഷബീര്‍ എന്നിവരുടെ നേതൃത്വത്തിൽ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയയെന്ന് പൊഴിയൂർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ഹെല്‍മറ്റ് ഉപയോഗിച്ചാണ് സുരേഷിനെ മർദിച്ചത്. സുരേഷിന്റെ ഉടമസ്ഥതയിലുള്ള ഉച്ചക്കടയിലെ മെഡിക്കല്‍ സ്‌റ്റോറില്‍ ശനിയാഴ്ച വൈകീട്ട് ഷബീര്‍ പാല്‍പ്പൊടി വാങ്ങാനെത്തിയിരുന്നു. പാല്‍പ്പൊടിയുടെ പണം ഗൂഗ്ള്‍ പേ ചെയ്ത് നല്‍കാമെന്ന് പറഞ്ഞെങ്കിലും പണം ട്രാൻസ്ഫർ ആവാത്തതിനാൽ പാല്‍പ്പൊടി നല്‍കിയില്ല. ഇതിന്റെ വൈരാഗ്യത്തിലാണ് സംഘം വധഭീഷണി മുഴക്കി സുരേഷിനെ വീടുകയറി ആക്രമിച്ചത്. സുരേഷ് നെയ്യാറ്റിന്‍കര ഗവ. ജനറല്‍ ആശുപത്രിയില്‍ ചികിത്സേതടി. കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ഏരിയ സെക്രട്ടറി എസ്. അജയകുമാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.