സാഹിത്യലോകത്ത് വെള്ളായണി അർജുനന്‍റെ ഇടപെടൽ അവിസ്മരണീയം -മന്ത്രി വി. ശിവൻകുട്ടി

നേമം: സാഹിത്യലോകത്ത് ഡോ. വെള്ളായണി അർജുനന്‍റെ സംഭാവനകൾ അവിസ്മരണീയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. 'ഒഴുക്കിനെതിരേ'എന്ന അദ്ദേഹത്തിന്‍റെ ആത്മകഥയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു മന്ത്രി. 900 പേജുകൾ ഉള്ളതാണ് ആത്മകഥ. ഇനിയും നിരവധി ഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ് താനെന്ന് വെള്ളായണി അർജുനൻ പറഞ്ഞു. ചടങ്ങിൽ എം.എൽ.എമാരായ സി.കെ ഹരീന്ദ്രൻ, എം. വിൻസൻെറ്, ഡോ. വെള്ളായണി അർജുനന്‍റെ കുടുംബാംഗങ്ങൾ, കല്ലിയൂർ പഞ്ചായത്ത് അംഗം സുമോദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.