വർക്കല: വിനോദസഞ്ചാര മേഖലയായ പാപനാശം നോർത്ത് ക്ലിഫിലെ കരകൗശല വിൽപന സ്ഥാപനത്തിൽ തീപിടിത്തം. ഞായറാഴ്ച പുലർച്ച മൂന്നോടെയാണ് തീപിടിത്തമുണ്ടായാത്. യഥാസമയം തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. കർണാടക സ്വദേശി വിത്തലിന്റെ കടയിലായിരുന്നു തീപിടിത്തം. കടയിൽ തീ പടരുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ടൂറിസം പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് പൊലീസിന്റെ നൈറ്റ് പട്രോളിങ് ടീമിനേയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുയായിരുന്നു. വർക്കല ഫയർഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ക്ലിഫിൽ നിരനിരയായി നൂറുകണക്കിന് വലുതും ചെറുതുമായ ടൂറിസം അനുബന്ധ സ്ഥാപനങ്ങളുണ്ട്. ഇവയിൽ മിക്കവയും ഓലയും തടിയുംകൊണ്ട് നിർമിച്ചവയുമാണ്. പെട്ടെന്ന് തീ കെടുത്തിയതിനാൽ അടുത്ത സ്ഥാപനങ്ങളിലേക്ക് പടരുന്നത് തടയാനായി. കട ഭാഗികമായി കത്തിനശിച്ചു. കടയ്ക്കുള്ളിൽ വിൽപനക്കായി കരുതിയിരുന്ന സാധന സാമഗ്രികളും അഗ്നിക്കിരയായി. തീ പടരുമ്പോൾ വിത്തലും കുടുംബവും തൊട്ടുചേർന്നുള്ള മുറിയിൽ ഉറക്കത്തിലായിരുന്നു. പുറത്തെ ബഹളം കേട്ടാണവർ ഉണർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.