ജല അതോറിറ്റിയിൽ സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ചു

തിരുവനന്തപുരം: ഉപഭോക്താക്കളുടെ പരാതിയും പ്രതിഷേധവും കണക്കിലെടുത്ത് ജല അതോറിറ്റിയിൽ സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ചു. സമ്പൂർണ ഡിജിറ്റൽവത്കരണത്തിന്റെ ഭാഗമായി 2022 ജനുവരിയിലാണ് അതോറിറ്റിയിൽ സ്പോട്ട് ബില്ലിങ്ങിന്​ പകരം എസ്.എം.എസ് ബില്ലിങ് ഏർപ്പെടുത്തിയത്. ആവശ്യപ്പെടുന്നവർക്ക് കടലാസ് ബില്ലുകൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് പ്രയാസം സൃഷ്ടിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഭരണാനുകൂല സംഘടനകളടക്കം സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യമുയർത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ് അതോറിറ്റിയുടെ പുനർവിചിന്തനം. പരാതി കണക്കിലെടുത്ത് സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിക്കാൻ ജല മന്ത്രി റോഷി അ​ഗസ്റ്റിനും ഉന്നതോദ്യോ​ഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് സ്പോട്ട് ബില്ലിങ് പുനഃസ്ഥാപിച്ച്​ മാനേജിങ് ഡയറക്ടറുടെ സർക്കുലർ പുറത്തിറങ്ങി. ഇനി മുതൽ കടലാസ് ബില്ലും എസ്.എം.എസ് ബില്ലും എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.